CONFUSION....CONFUSION....CONFUSION....
ആറു വർഷമായി ഒന്ന് പോസ്റ്റിയിട്ടു..... ഇപ്പോൾ പിന്നെയും തോന്നുന്നു ഒന്ന് പോസ്റ്റാൻ ..........
ഈ ആറു വര്ഷം കൊണ്ട് ജീവിതം ഒരുപാടു മുന്നോട്ടു പോയി....ബിടെക് കഴിഞ്ഞു...ഡിസ്റ്റിംക്ഷനോടെ.....2013 പാസ് ഔട്ട് ആണ്...ഇപ്പോൾ 3 വര്ഷം കഴിഞ്ഞു....ജോലി ഒന്നും കിട്ടിയില്ല....govt ജോലിക്ക് പോകുള്ളൂ എന്ന വാശിയിൽ നിന്നതാണ്...കുറെയൊക്കെ ശ്രേമിക്കുകയും ചെയ്തു....പക്ഷെ ഒന്നും ശെരിയായില്ല....ചിലതു ഫൈനൽ ലിസ്റ്റ് വരെ എത്തും...പിന്നെ കൈവിട്ടു പോകും....ഇടയ്ക്കു തോന്നും മണ്ടത്തരം ആണോ എന്ന്...എന്നാലും ശ്രമം തുടരുന്നു...
പിന്നെ ജീവിതത്തിൽ ഉണ്ടായ ഒരു പ്രധാന മാറ്റം....marriage കഴിഞ്ഞു...ഇപ്പോൾ husband ന്റെയും വീട്ടുകാരുടെയും കൂടെയാണ്....married life നെ പറ്റി വല്യ പ്രതീക്ഷകളും സ്വപ്നങ്ങളും ഒന്നും ഇല്ലാതിരുന്നതു കൊണ്ട് ഒരു പരിധിക്കു അപ്പുറം സന്തോഷമോ വിഷമമോ ഇല്ല....എന്തായാലും അത്ര unlucky അല്ല ഞാൻ...നല്ല understanding hus നെ തന്നെ ആണ് കിട്ടിയത്...മറ്റു ഒരുപാടു പേരുടെ life വച്ച് compare ചെയ്യുമ്പോൾ അത്ര bore അല്ലാത്ത life തന്നെയാണ് ഞങ്ങളുടേത്....കൊച്ചു കൊച്ചു സന്തോഷങ്ങളും വിഷമങ്ങളും confusuion ഉം ഒക്കെയായി അത് മുന്നോട്ടു പോകുന്നു.....
ഇപ്പോൾ ഒരു പുതിയ വിശേഷം ഉണ്ട്.....ഞങ്ങളുടെ കുടുംബത്തിലേക്ക് ഒരാൾ കൂടി വരാൻ പോകുന്നു.....സത്യം പറഞ്ഞാൽ വലിയ excitement ഒന്നുമില്ല....കുറച്ചു vomiting ഉം കുറെ ക്ഷീണവും ഒകെ ആയി അങ്ങനെ നീങ്ങുന്നു... കുഞ്ഞു ആണായാലും പെണ്ണായാലും സാരമില്ലെന്ന് പുറമെ പറയുമെങ്കിലും ഉള്ളിന്റെ ഉള്ളിൽ ആൺകുഞ്ഞു ആകണെമന്നുണ്ട്.....പെൺകുട്ടികളോട് വിരോധം ഒന്നും ഉണ്ടായിട്ടല്ല.....നമ്മുടെ നാട്ടിൽ പെൺകുഞ്ഞുങ്ങളെ വളർത്തിയെടുക്കാൻ പാടാണെന്നേ....ഇനി നമ്മള് ധൈര്യം കൊടുത്തൊക്കെ വളർത്തിയാലും കെട്ടി പോകുന്നിടത്തു എങ്ങാനാവും..കെട്ടുന്നയാൾ എങ്ങാനാവും എന്നൊക്കെ ടെൻഷനും.....ചിലപ്പോൾ വെറുതെ പേടി ആവും...ഇനി വളർന്നു വരുന്ന പെൺകുട്ടികൾക്ക് ഒക്കെ ഹാൻഡിൽ ചെയ്യാൻ കഴിയുമായിരിക്കും....ഏതായാലും ഒരു പെണ്കുഞ്ഞു ആണേൽ നല്ല ധൈര്യം കൊടുത്തു സ്വന്തം തീരുമാനങ്ങളിൽ ഉറച്ചു നിൽക്കാൻ ഉള്ള കഴിവ് പകർന്നു കൊടുക്കാൻ തീർച്ചയായും ശ്രെമിക്കും ....
പക്ഷെ ചില സമയത്തു ഒരു confusion ആണ്....പോകുന്നത് ശെരിയായ ദിശയിൽ ആണോ എന്ന് confusion ......ഞനായിട്ടു ഇപ്പോൾ ജീവിതത്തിൽ എന്തെങ്കിലും ചെയ്യുന്നുണ്ടോ എന്ന് confusion .....സത്യത്തിൽ ഉത്തരവും ഉള്ളിൽ ഉണ്ട്....കോളേജ് പഠിത്തം കഴിഞ്ഞു ഒരു പോക്ക് ആയിരുന്നു....ആരൊക്കെയോ എന്തൊക്കെയോ തീരുമാനിക്കുന്നു...അതിനു അനുസരിച്ചു അങ്ങ് ഒഴുകിയത് പോലെ.... പോലെ അല്ല...അത് അങ്ങനെ തന്നെ ആയിരുന്നു ...ബിടെക് climax അത്ര നോർമൽ ആയിരുന്നില്ല...കുറച്ചു അധികം വിഷമിച്ചു certificate ഒന്ന് കയ്യിൽ കിട്ടാൻ... അന്ന് വരെ ചെറിയൊരു ലാഗ് പോലും ജീവിതത്തിൽ ഉണ്ടായിട്ടില്ല....പെട്ടന്നു പ്രതീക്ഷിക്കാതെ ഒരു twist വന്നപ്പോൾ സ്വയം കണ്ട്രോൾ ചെയ്യാനും കഴിഞ്ഞില്ല...ഒരുപാടു തളർന്നു പോയി...പിന്നെ കുറച്ചു ദിവസത്തിന് ശേഷം എല്ലാം ശെരിയായി...പക്ഷെ ഞാൻ അവിടെ നിന്ന് പോയി...നല്ല സ്പീഡിൽ ഒഴുകി വന്നപ്പോൾ ഒരു കല്ല് തട്ടി നിന്ന് പോയതാണ്...ഒരു ചെറിയ കല്ല്...ഒന്ന് മാറി ഒഴുകിയിരുന്നേൽ ചിലപ്പോൾ മുന്നോട്ടു പോയേനെ....പക്ഷെ കഴിഞ്ഞില്ല....അന്നാണ് സത്യത്തിൽ എനിക്ക് എന്നെ മനസ്സിലാവുന്നത്...ഒരു ചെറിയ പ്രശ്നം പോലും സോൾവ് ചെയ്യാൻ എനിക്ക് കഴിയുന്നില്ല....പിന്നീട് ഒരു തീരുമാനം എടുക്കാൻ എനിക്ക് പേടിയാണ്...ഇപ്പോഴും പരാജയം എനിക്ക് പേടിയാണ്...അതുകൊണ്ടു ഒന്നിലും ധൈര്യമായി ഇറങ്ങാൻ കഴിഞ്ഞില്ല...
ഒരിക്കലും...ഒരു സാഹചര്യത്തിലും ....എന്റെ വീട്ടുകാർ എന്നെ ഒറ്റപ്പെടുത്തിയിട്ടില്ല...കൂട്ടുകാർ വേദനിപ്പിച്ചിട്ടില്ല...എല്ലാരും കൂടെയുണ്ടായിരുന്നു...എപ്പോഴും.... എന്നിട്ടും എന്താ എനിക്ക് സ്ട്രോങ്ങ് അകാൻ പറ്റാത്തത്...പിന്നീട് എപ്പോഴോ തോന്നി....ഇത് തന്നെയാണ് കാരണം എന്ന്...ഞൻ ഇത് വരെ ഒന്നും സ്വന്തമായി തെരഞ്ഞെടുത്തിട്ടില്ല.... എന്റെ തിരഞ്ഞെടുപ്പുകളിൽ എനിക്ക് വിശ്വാസം തോന്നിയിട്ടില്ല.....പക്ഷെ വീട്ടുകാരെ കുറ്റം പറയാൻ പറ്റില്ല...അവർ എനിക്ക് ആവശ്യത്തിന് ഫ്രീഡം തന്നിട്ടുണ്ട്....but ഞാൻ എന്നും safe zone ൽ നിക്കാൻ ആഗ്രഹിച്ചു....ഇത്രയും കാലം ഒരു കുഴപ്പവുമില്ലാതെ പോയത് കൊണ്ട് അത് ഒരു പോരായ്മ ആയി തോന്നിയതും ഇല്ല....
വിവാഹം കഴിഞ്ഞപ്പോൾ ആ സേഫ് കൊക്കൂണിൽ നിന്ന് പുറത്തു വരേണ്ടി വന്നു....സ്വന്തമായി ചെറിയ ചെറിയ തീരുമാനങ്ങൾ എങ്കിലും എടുക്കേണ്ടി വന്നു...പലരും easy യായി കടന്നു പോകുന്നിടത്തു എനിക്ക് ഒരുപാടു സ്ട്രെയിൻ ചെയ്യേണ്ടതായി വന്നു....റിസ്ക് എടുക്കാതെ ഇത് വരെ ജീവിച്ചതല്ലേ ....ഇവിടെയും ഞാൻ എനിക്ക് പറ്റിയ സേഫ് സോൺ തിരഞ്ഞു കൊണ്ടിരുന്നു...സത്യം പറഞ്ഞാൽ അതിനു അധികം മെനക്കെടേണ്ടി വന്നില്ല...അച്ഛനെ പോലെ caring ആയ ഒരു ഭർത്താവിനെ കിട്ടിയത് കൊണ്ട് അത് എളുപ്പമായി....പഴയതിലും കൂടുതൽ ചുരുങ്ങാൻ തുടങ്ങി...
ഇപ്പോൾ ഒരു കുഞ്ഞു അകാൻ പോകുന്നു.....ഒരിക്കലും ഈ രീതിയിൽ നമ്മുടെ കുഞ്ഞു ജീവിക്കണം എന്ന് എനിക്ക് ആഗ്രഹം ഇല്ല...സ്വന്തമായി തീരുമാനം എടുക്കാൻ അവനു സാധിക്കണം...സ്വന്തം തിരഞ്ഞെടുപ്പുകളിൽ വിശ്വസിക്കാൻ കഴിയണം...തോൽവിയെ ഭയാകാതിരിക്കണം....ഇനി പെണ്കുട്ടിയാണേൽ കുറച്ചു കൂടുതൽ മനോധൈര്യം ഉണ്ടാകണം....സംയമനത്തോടെ കാര്യങ്ങൾ കാണാൻ കഴിയണം .....ഇതൊക്കെ കുഞ്ഞിൽ ഉണ്ടാകണമെങ്കിൽ ആദ്യം അവനെ വളർത്തുന്ന എനിക്ക് അത് ഉണ്ടാകണമല്ലോ...കുഞ്ഞിലേ എപ്പോഴോ ഉണ്ടായിരുന്ന, ഇടയ്ക്കെപ്പോഴോ ഞനറിയാതെ ചോർന്നു പോയ ആ ചെറിയ ധൈര്യവും confidence ഉം വീണ്ടെടുക്കണം എന്ന് ഇപ്പോൾ ഒരു തോന്നൽ...കുറെ ആഗ്രഹങ്ങൾ ഉണ്ടായിരുന്നു ജീവിതത്തിൽ....ഒന്നും നിറവേറ്റാൻ പറ്റിയില്ല...അതൊക്കെ എനിക്ക് നേടിയെടുക്കാൻ ഉള്ള സമയം ആയെന്നു തോന്നുന്നു.....എന്റെ വയറ്റിൽ കിടക്കുമ്പോൾ തന്നെ എന്റെ കുഞ്ഞു ഒരുപാട് ധൈര്യവും പ്രതീക്ഷയും എനിക്ക് നൽകുന്നുണ്ട്...നമ്മുടെ കുഞ്ഞു നമ്മളെ കണ്ടു പഠിക്കട്ടെ ......
